നെഞ്ചുവേദന: നടൻ സയാജി ഷിൻഡേ ആശുപത്രിയില്‍


മലയാളികൾക്ക് ഏറെ പരിചിതനായ തെന്നിന്ത്യൻ താരമാണ് സയാജി ഷിൻഡേ. നെഞ്ചുവേദനയേ തുടർന്ന് താരത്തെ മഹാരാഷ്‌ട്രയിലെ സത്താറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നടൻ സുഖം പ്രാപിച്ചതായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

read also: ‘ഈ കോടതിയില്‍ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നു’: വിചാരണക്കോടതിക്കെതിരെ അതിജീവിത

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് താരം കുറച്ച്‌ കാലമായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം സത്താറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യനില വീണ്ടെടുത്ത സായാജി ഷിൻഡേ തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. സുഖം പ്രാപിച്ച്‌ വരികയാണെന്നും ഉടൻ സിനിമയിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം അറിയിച്ചു.