അമ്മ നല്‍കിയിരുന്ന 5 രൂപ നാണയം, അമ്മ രാവിലെ ഉണർത്തി വിഷുക്കണി കാണിക്കും: ഓര്‍മകള്‍ പങ്കുവച്ച്‌ ഉണ്ണി മുകുന്ദൻ


ഗുജറാത്തിൽ ആയിരുന്ന സമയത്തെ വിഷു ഓർമകള്‍ പങ്കുവച്ച്‌ നടൻ ഉണ്ണിമുകുന്ദൻ. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണർത്തി വിഷുക്കണി കാണിക്കുന്നത് വളരെ ഇഷ്ടമാണെന്നും വിഷുക്കൈനീട്ടമായി അമ്മ തരുന്ന 5 രൂപ നാണയമാണ് കൂടുതല്‍ ഇഷ്ടമെന്നും ഒരു സ്വകാര്യ ചാനലിലെ അഭിമുഖ പരിപാടിയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

read also:‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കേരളീയമായ ഉത്സവങ്ങള്‍ അതുപോലെ ആഘോഷിക്കാൻ ഭയങ്കര ഇഷ്ടമാണ്. അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും ഞാനും മാത്രമുള്ള വിഷു ആഘോഷങ്ങളായിരുന്നു. ഗുജറാത്തില്‍ ആയിരുന്ന സമയത്ത് അമ്മ എന്നെയും ചേച്ചിയെയും രാവിലെ ഉണർത്തും. ഞങ്ങള്‍ വിഷുക്കണി കാണും. വിഷുക്കൈനീട്ടമായി അമ്മ എന്ത് തന്നാലും എനിക്ക് ഇഷ്ടമായിരുന്നു. അമ്മ തരുന്ന 5 രൂപയുടെ നാണയമായിരുന്നു കൂടുതല്‍ ഇഷ്ടം.

ഇപ്പോള്‍ എനിക്ക് ഇഷ്ടം, ചേച്ചി ബാങ്കില്‍ ആയതുകൊണ്ട് 2 രൂപയുടെ ഒക്കെ പുതിയ നോട്ട് കിട്ടും. ചേച്ചി അത് അമ്മയ്‌ക്ക് അയച്ചു കൊടുക്കും. അമ്മ അതാണ് കൃഷ്ണന്റെ മുന്നിലൊക്കെ വയ്‌ക്കുന്നത്. അതൊക്കെ കാണാൻ പ്രത്യേക ഇഷ്ടമാണ്. നല്ല രസമാണ് കൃഷ്ണന്റെ മുന്നില്‍ അത്രയും കാശ് വച്ചിരിക്കുന്നത് കാണാൻ.’-ഉണ്ണി മുകുന്ദൻ പറഞ്ഞു.