ബിഗ് ബോസ് കാണാറില്ല, അരോചകം!! അഖിൽ മാരാർ


മുൻ ബിഗ് ബോസ് വിജയിയും സംവിധായകനാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഖിൽ മാരാർ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ സിക്‌സുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഭവത്തിലാണ് അഖില്‍ മാരാരുടെ പ്രതികരണം. താന്‍ ഈ സീസണ്‍ കാണാറില്ലെന്നും അരോചകമായി അനുഭവപ്പെട്ടുവെന്നുമാണ് അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്.

read also: ഇറച്ചി വെട്ടുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന്‍ കുത്തി കൊന്നു

കുറിപ്പ്

ബിഗ് ബോസ്സ് സീസണ്‍ 6 കാണാറുണ്ടോ..? കഴിഞ്ഞ ഒരു മാസത്തിനിടെ ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം. ഉത്തരം : കാണാറില്ല.. എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല അരോചകം ആയി അനുഭവപ്പെട്ടു. ഇത് എന്റെ മാത്രം അനുഭവം ആണ്.. നിങ്ങള്‍ക്ക് അങ്ങനെ ആകണമെന്നില്ല എന്ന മുഖവുരയോടെയാണ് അഖില്‍ മാരാര്‍ കുറിപ്പ് ആരംഭിക്കുന്നത്.

പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിനെതിരെ ഒരു വക്കീല്‍ കേസ് കൊടുത്തു. നല്ല കാര്യം നാലാളുടെ മുന്നില്‍ താന്‍ വക്കീല്‍ ആണ് എന്നറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതിനപ്പുറം വക്കീലിന് മറ്റൊരു ഉദ്ദേശ്യവും ഇല്ല. ഇനി നാട് നന്നാക്കാന്‍ ആണ് ഉദ്ദേശ്യം എങ്കില്‍ ബിഗ് ബോസ്സ് മാത്രം നിരോധിച്ചാല്‍ മതിയോ. കുട്ടികളെ വഴി തെറ്റിക്കുന്ന സിനിമകള്‍. യൂ ടൂബിലെ ചില കോമാളികളുടെ വ്‌ലോഗുകള്‍.. കുടുംബങ്ങളില്‍ നെഗറ്റീവ് മാത്രം പകരുന്ന സീരിയലുകള്‍ അതിനേക്കാള്‍ ഉപരി കുട്ടികളെയും യുവാക്കളെയും അടിമകള്‍ ആക്കി നശിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.

എത്രയോ മോശം സിനിമ നമുക്കിടയില്‍ ഇറങ്ങിയിട്ടുണ്ട് അത് കൊണ്ട് സിനിമ നിരോധിക്കാന്‍ ആരെങ്കിലും പറയുമോ. എത്രയോ മോശം ജഡ്ജിമാര്‍ കാശ് വാങ്ങി വിധി പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് നീതിന്യായ വ്യെവസ്ഥ പൂര്‍ണമായും നിരോധിക്കണോ. എത്രയോ വക്കീലന്മാര്‍ കേസ്സില്ലാതെ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നു അത് കൊണ്ട് കുട്ടികള്‍ ആരും ഇനി നിയമം പഠിക്കണ്ട എന്നാരെങ്കിലും പറയുമോ…? എന്നാണ് അഖില്‍ മാരാര്‍ ചോദിക്കുന്നത്.

എല്ലാത്തിലും നല്ലതും മോശവും ഉണ്ട്.. നല്ലതിനെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയും. സന്തോഷ് ജോര്‍ജ് കുളങ്ങര സഞ്ചാരിയാണ് വ്‌ലോഗറാണ്.. ഈ ബുള്‍ ജെറ്റ് എന്ന കുട്ടികളും സഞ്ചാരികള്‍ ആണ് വ്‌ലോഗര്‍മാര്‍ ആണ്. രണ്ട് പേരെയും ആരെങ്കിലും ഒരു തുലാസില്‍ കെട്ടുമോ. അത് കൊണ്ട് കാണുന്നവര്‍ കാണട്ടെ അല്ലാത്തവര്‍ അവര്‍ക്കിഷ്ട്ടമുള്ള മറ്റ് കാര്യങ്ങള്‍ ചെയ്യട്ടെ… മറ്റൊരാളുടെ ഇഷ്ടത്തില്‍ ഇടപെടാന്‍ നിങ്ങളെ ആരാണ് ഏര്‍പ്പാടാക്കിയത്. ചൊറിയും കുത്തിയിരുന്ന വക്കീലിന് ഈ വാര്‍ത്തയുടെ പേരില്‍ നാല് കേസ് കിട്ടുന്നെങ്കില്‍ കിട്ടട്ടെ… ഏഷ്യാനെറ്റിനും ബിഗ് ബോസിനും കാശ് മുടക്കാതെ മറ്റ് ചാനലില്‍ വരെ സൗജന്യ പരസ്യം. അല്ലാതെ അതില്‍ കൂടുതല്‍ എന്ത് സംഭവിക്കാന്‍’.