ആ കുഞ്ഞ് എന്റെയല്ല! നടി വനിതയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ്


തെന്നിന്ത്യൻ വിവാദനായികയാണ് വനിത വിജയകുമാർ. നടന്‍ വിജയകുമാറിന്റെയും മഞ്ജുളയുടെയും മകളായ വനിത നാലോളം വിവാഹം ചെയ്തിരുന്നു. സിനിമയില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് നടന്‍ ആകാശിനെയാണ് വനിത വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ നടിയ്ക്ക് കുഞ്ഞുങ്ങള്‍ ജനിച്ചെങ്കിലും അധികം വൈകാതെ ആകാശുമായി വേര്‍പിരിഞ്ഞു. വീണ്ടും വിവാഹം കഴിഞ്ഞെങ്കിലും അതെല്ലാം പരാജയമായി.

ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ നടിയുടെ മകള്‍ ജോവികയും പങ്കെടുത്തിരുന്നു. അവിടെയും വ്യാപക വിമര്‍ശനം സ്വന്തമാക്കിയാണ് താരപുത്രി പുറത്തേക്ക് വരുന്നത്. ഇപ്പോഴിതാ ജോവികയുടെ അച്ഛനെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് വനിതയുടെ രണ്ടാം ഭര്‍ത്താവ്.

read also: ചട്ടുകം ചൂടാക്കി പൊള്ളിച്ചു, മുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി: 7 വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

‘2012ല്‍ ഞാനും വനിതയും തമ്മില്‍ വേര്‍പിരിഞ്ഞു. അന്ന് എന്റെ മകള്‍ക്ക് 3 വയസ്സായിരുന്നു പ്രായം. ആ സമയം വനിത കുട്ടിയെ എന്റെ കൂടെ വിട്ടു. എന്നാല്‍ ബിഗ് ബോസില്‍ പോയിട്ട് അവള്‍ നല്ലൊരു അമ്മ എന്ന നിലയിലാണ് സംസാരിച്ചത്. സത്യത്തില്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. എന്റെ കുട്ടിയുടെ വിദ്യാഭ്യാസം തകര്‍ത്തത് വനിതയാണ്. മാത്രമല്ല ജോവിക എന്റെ മകളല്ല. ആകാശിനും മകളില്ല. ഐടിയില്‍ ജോലി ചെയ്തിരുന്ന അരുണിന്റെ മകളാണ് ജോവിക ‘.

ഈ വിഷയത്തിൽ വനിത ഇത് വരെ പ്രതികരിച്ചിട്ടില്ല.