ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്: അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍


ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം സീസണ്‍ 6 വേദിയില്‍ അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.

ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും തന്‍റെ മകന്‍റെ മരണാനന്തരം നടത്തിയ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ എത്തുന്ന അമ്മയുടെ അവസ്ഥ സ്കിറ്റ് ആക്കിയിരുന്നു. ഈ വിഷയം ഏറെ പ്രസക്തമാണെന്നും താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ ഓര്‍മ്മിപ്പിച്ചു.

read also: കൊല്ലത്ത് ലഹരിമരുന്നുമായി മൂന്നു പേർ പിടിയിൽ

‘ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’-, മോഹന്‍ലാല്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡര്‍ കൂടിയാണ് മോഹന്‍ലാല്‍.