മലയാളത്തിന്റെ പ്രിയ താരമാണ് ശ്രീനിവാസൻ. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത് 1985ല്‍ തിയേറ്ററുകളിലെത്തിയ ബോയിങ് ബോയിങിന് സംഭാഷണം എഴുതിയത് ശ്രീനിവാസനാണ്. മോഹൻലാലും മുകേഷും തകർത്താടിയ സിനിമ രണ്ട് പൂവാലന്മാരുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ചും ബോയിങ് ബോയിങ് സിനിമയെ കുറിച്ചും ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം എന്നിവയൊക്കെ എഴുതുന്ന സമയത്ത് തന്റെ അച്ഛനൊരു പൂവാലനായിരുന്നിരിക്കണമെന്നും അല്ലാത്ത പക്ഷം അങ്ങനെയൊരു തിരക്കഥ എഴുതാൻ പറ്റില്ലെന്നുമാണ് ധ്യാൻ പറയുന്നത്.
READ ALSO: ബലമായി ചുംബിക്കാന്‍ ശ്രമിച്ചു, യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു: വ്ളോഗര്മാര്ക്ക് നേരേ ലൈംഗിക അതിക്രമം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരൻ, അരം പ്ലസ് അരം കിന്നരം എന്നീ സിനിമകളിലെ പ്രധാന ക്യാരക്ടേഴ്സും സൈഡ് ക്യാരക്ടേഴ്സുമൊക്കെ കോഴികളാണ് അല്ലെങ്കില്‍ പൂവാലന്മാരാണ്. ഞാൻ ഇന്നലെ അച്ഛനോട് ചോദിച്ചിരുന്നു അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നുവോയെന്ന്. അക്കാലത്ത് അച്ഛനൊരു പൂവാലനായിരുന്നിരിക്കണം അല്ലെങ്കില്‍ ഒരു കോഴിയായിരുന്നിരിക്കണം. അല്ലാത്തപക്ഷം എങ്ങനെ ഇത്ര മനോഹരമായി ഒബ്സർവ് ചെയ്യും.’
‘ജീവിതത്തില്‍ കോഴിയായ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റു. അത്ര കൃത്യമാണ് എഴുത്ത്. ബോയിങ് ബോയിങ് അച്ഛൻ എഴുതിയതാണ്. ഇംഗ്ലീഷ് ചിത്രമാണ്. പക്ഷെ അച്ഛനാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ബോയിങ് ബോയിങൊക്കെ എഴുതണമെങ്കില്‍ ഉള്ളിലൊരു കോഴിയുണ്ടാകണം. അല്ലെങ്കില്‍ അത്ര ഡീപ്പായി ചിന്തിക്കാൻ കഴിയില്ല’, ധ്യാൻ പറഞ്ഞു.