ടെലിവിഷൻ അവതാരകനും നടനുമായ ഫിറോസ് ഖാനും ഭാര്യയും സജ്നയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. ഷോയ്ക്ക് പിന്നാലെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥികള്‍ക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ഫിറോസ് ഖാൻ ഷോയിൽ നിന്നും ആദ്യം പുറത്താക്കേണ്ടത് അവതാരകനായ മോഹൻലാലിനെ ആണെന്നു പറയുന്നു.
read also: കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗില്‍ മൃതദേഹം: കൊല്ലപ്പെട്ട യുവതി ആര്? ഒരു തുമ്പും ലഭിക്കാതെ പൊലീസ്
‘മോഹൻലാല്‍ പറയുന്നത് എല്ലാം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. യഥാർത്ഥത്തില്‍ ലാലേട്ടനൊക്കെ ഫുള്‍ പൊട്ടത്തരം എത്രയോ പ്രാവശ്യം വന്നുപറഞ്ഞിട്ടുണ്ട്. ആരാധകർക്ക് ഇഷ്‌ടപ്പെടില്ല എന്നാലും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, ഞാൻ പറയും. റോക്കിയുടെ വിഷയത്തില്‍ അവനോട് ഇടിക്കാൻ പറഞ്ഞത് ലാലേട്ടനാണ്. അപ്പോള്‍ അദ്ദേഹവും പ്രതിയാണ്. ബിഗ്ബോസ് ലാലേട്ടനെയും പുറത്താക്കേണ്ടതാണ്. ലാലേട്ടന്റെ കഴിവുകളൊക്കെ എനിക്ക് ഇഷ്‌ടമാണ്. പക്ഷേ അദ്ദേഹം ചെയ്യുന്നതൊക്കെ ശരിയാണെന്ന് ഞാൻ പറയില്ല. ബിഗ് ബോസ് ആദ്യം എടുത്തുകളയേണ്ടത് ലാലേട്ടനെയാണ്. ബിഗ് ബോസിന് അപ്പോള്‍ നമ്മള്‍ സല്യൂട്ട് കൊടുക്കും. തന്റെ അനുഭവത്തില്‍ 100ശതമാനവും റിയാലിറ്റി ആയിട്ടുള്ള, ഒരു ശതമാനം പോലും സ്ക്രിപ്‌റ്റഡ് അല്ലാത്ത ഷോയാണ് ബിഗ് ബോസ്’- ഫിറോസ് ഖാൻ പറഞ്ഞു.