യാമികയെന്ന മകളില്ല, മകനോ കുടുംബമോ അറിഞ്ഞാല്‍ എന്തു വിചാരിക്കും: സംഘാടകരെ തിരുത്തി നവ്യ


നടിയും നര്‍ത്തകിയുമായ നവ്യ നായര്‍ മലയാളികളുടെ പ്രിയതാരമാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം ഒരു സ്വകാര്യ പരിപാടിക്കിടെ തന്റെ കുടുംബ വിവരങ്ങൾ തെറ്റായി ചേർത്ത സംഘാടകരോട് പരിഭവം അറിയിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

read also: ‘ജയിലിന് മറുപടി വോട്ടിലൂടെ’ ഗാനത്തിന് വിലക്ക് : ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ആദ്യ സംഭവമെന്ന് എം.വി. ജയരാജൻ

പരിപാടിയില്‍ വിതരണം ചെയ്ത ബുക്ക് ലെറ്റില്‍ നവ്യ നായരെ കുറിച്ചുള്ള തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതു ചൂണ്ടിക്കാണിക്കുകയും സംഘാടകരെ തിരുത്തുകയും ചെയ്യുന്നതാണ് വീഡിയോ. തനിക്ക് രണ്ടു മക്കള്‍ ഇല്ലെന്നും, മകനോ കുടുംബമോ അറിഞ്ഞാല്‍ അവര്‍ എന്തു വിചാരിക്കുമെന്നും താരം ചോദിക്കുന്ന വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.