21
October, 2026

A News 365Times Venture

21
Wednesday
October, 2026

A News 365Times Venture

നടി ഹേമ ഉൾപ്പെടെ 27 യുവതികളുടെ മൂത്രസാംപിളുകൾ പരിശോധിച്ചു: ലഹരി ഉപയോഗിച്ചതായി തെളിഞ്ഞ് പരിശോധനാ ഫലം

Date:


ബെംഗളൂരു: തെലുങ്ക് നടി ​ഹേമ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റേവ് പാർട്ടിയിൽ താരത്തിനും മറ്റുള്ളവർക്കും കുരുക്കായി മൂത്രപരിശോധനാ ഫലം. ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ മൂത്രസാംപിളുകളുടെ പരിശോധനയിൽ 86 പേർ ലഹരി ഉപയോ​ഗിച്ചിരുന്നെന്ന് കണ്ടെത്തി. പരിശോധനയിൽ 59 പുരുഷൻമാരുടെയും 27 സ്ത്രീകളുടെയും രക്തസാമ്പിളുകളുടെ പരിശോധനാഫലം പോസിറ്റീവായെന്നാണ് റിപ്പോർട്ട്.

മേയ് 20നാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫാം ഹൗസിൽ റേവ് പാർട്ടി സംഘടിപ്പിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് കമ്പനി കോൺകാർഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്.

ഇതേക്കുറിച്ച് ര​ഹസ്യവിവരം ലഭിച്ച ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിൽ 17എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ മറവിലാണ് പാർട്ടി നടത്തിയതെന്നും പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നും ബംഗളുരുവിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്.

തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഉൾപ്പെടെ 101 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്യന്‍ പ്രക്ഷോഭങ്ങള്‍: ‘അപകടകാരിയെന്ന് തോന്നിയാല്‍’ 18 വയസിന് താഴെയുള്ളവരെ കസ്റ്റഡിയിലിടാന്‍ നീക്കവുമായി ഇറ്റലി; ക്യാമ്പുകള്‍ ഒഴിപ്പിച്ച് പോര്‍ച്ചുഗല്‍

റോം: ഇറ്റലിയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ അധികൃതര്‍ കനത്ത സുരക്ഷാ...

വഖഫ് ബോര്‍ഡ്: എ.പി വിഭാഗം പ്രതിനിധികള്‍ വരുമെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് ഭരണ സമിതിയില്‍ എ.പി സമസ്ത വിഭാഗം പ്രതിനിധികള്‍...