പൃഥ്വിരാജ് – അക്ഷയ് കുമാർ ചിത്രം വൻ പരാജയം, കടം 200 കോടി: 7 നില കെട്ടിടം വിറ്റ് നിര്‍മ്മാതാവ്


അക്ഷയ് കുമാറും ടൈഗർ ഷ്രോഫും നായകന്മാരായി, മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് വില്ലനായി എത്തിയ ബോളിവുഡ് ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’. 2024-ല്‍ പുറത്തിറക്കിയ ഈ ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

350 കോടി മുതല്‍ മുടക്കി നിർമ്മിക്കപ്പെട്ട ചിത്രം പരാജയം ഏറ്റുവാങ്ങിയതോടെ നിർമ്മാണ കമ്പനിയായ പൂജാ എൻ്റർടൈൻമെൻ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കടബാധ്യതയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയായ വാഷു ഭഗ്‌നാനി പൂജാ എൻ്റർടെയ്ൻമെൻ്റിന്റെ ഏഴ് നിലകളുള്ള ഓഫീസ് വിറ്റു. 200 കോടിയോളം രൂപയുടെ കടമാണ് അദ്ദേഹത്തിന് വീട്ടാനുള്ളത്.

read also: മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

കൂടാതെ, പ്രൊഡക്ഷൻ ഹൗസ് അതിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുകയും ഓഫീസ് ബേസ് ജുഹുവിലെ രണ്ട് റൂമുകള്‍ ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോർട്ടുകള്‍.