നടിമാര്‍ തമ്മില്‍ വൻ അടി !! സീരിയല്‍ ചിത്രീകരണം മുടങ്ങി


തിരുവനന്തപുരം: സീരിയല്‍ ചിത്രീകരണത്തിനിടയിൽ നടിമാർ തമ്മിൽ തല്ല്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയല്‍ ഷൂട്ടിങ്ങിനിടയിലാണ് നടിമാരുടെ അടി.

read also: ഗംഗാവലി നദിയിലേക്ക് പതിച്ച ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി കാര്‍വാര്‍ എസ്പി നാരായണ

ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച്‌ നടിമാരായ രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള തർക്കം അടിയില്‍ കലാശിക്കുകയും ഇതോടെ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. ചിത്രീകരണം മുടങ്ങിയതോടെ നിര്‍മ്മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പ്രശ്‌നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.