സുകുമാരക്കുറുപ്പും പിള്ളേരും നഗരത്തിൽ ഇറങ്ങുന്നു



സിനിമയുടെ പരസ്യങ്ങൾക്ക് എന്നും പുതുമയുള്ളതും വ്യത്യസ്തവുമായ രീതികൾ അവലംബിക്കുന്നത് സിനിമകൾക്ക് ഏറെ ഗുണകരമാകുന്നതാണ്. ഇവിടെ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനാണ് അണിയറ പ്രവർത്തകർ കൗതുകകരമായ ഒരു പ്രമോഷൻ നടത്തുന്നത്. മുമ്പും ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇപ്പോഴാണ് നടത്തുന്നത്.

ഓണക്കാലം ആഘോഷിക്കാനായി സെപ്റ്റംബർ പതിമൂന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.  കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ ഡിസ് പ്ളേ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഓടിത്തുടങ്ങി. 30ൽ അധികം വാഹനങ്ങളാണ് സെപ്റ്റംബർ പതിമൂന്നാം തീയതി ഓണ ചിത്രമായി തിയറ്ററുകളിൽ എത്തുന്ന ഗ്യാങ്സ് ഓഫ് സുകുമാർ കുറുപ്പിന്റെ പ്രചരണാർത്ഥം ഓടുന്നത്.

read also: വിനായകന് ലൈനുണ്ട് സുരാജിന് സിക്സ്പാക്കും: തെക്ക് വടക്ക് സിനിമ കൂടുതൽ പറഞ്ഞ് പെട്ടിയും ഫ്രണ്ടും

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്, ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്. വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും എഡിറ്റിംഗ് സുജിത്ത് സഹദേവും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അഭിനയിക്കുന്ന ഈ സിനിമയിൽ അബുസലീം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ,ഇനിയ, ശ്രീജിത്ത് രവി, സൂര്യ കൃഷ്, സുജിത്ത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.
വാഴൂർ ജോസ്.