15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

എന്റെ കുടുംബം സമരം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം, യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകും വരെ പ്രക്ഷോഭം തുടരും: നടി മോക്ഷ

Date:


കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി കിട്ടും വരെ തനിക്ക് വിശ്രമമില്ലെന്ന് കള്ളനും ഭഗവതിയും ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി മോക്ഷ. ‘യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. ഈ സംഭവത്തിന് ഉത്തരവാദികളായ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും അതാത് സ്ഥാനങ്ങളില്‍ തുടരുന്നു. ഞങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്‍ക്കെതിരേയാണ്’ എന്ന് പത്തനംത്തിട്ടയിൽ ചിത്തിനിയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തിൽ മോക്ഷ പറഞ്ഞു.

read also: അധ്യാപികയുടെ ശരീരത്തില്‍ കയറിനിന്ന് മസാജ് ചെയ്ത് വിദ്യാര്‍ഥികള്‍: സർക്കാർ സ്കൂളില്‍നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

കൊല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടമാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകും വരെ പ്രക്ഷോഭം തുടരും. തങ്ങള്‍ക്ക് രാഷ്ട്രീയ ചായ്വോ പക്ഷപാതിത്വമോ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല ഈ സമരം. അങ്ങനെ ചിലര്‍ പറയുന്നുണ്ടെങ്കിലും അത് വാസ്തവമല്ല. സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്.

രാഷ്ട്രീയ കക്ഷികള്‍ ഞങ്ങളുടെ പോരാട്ടം അവരുടെ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. നീതിയ്ക്കായി ഡല്‍ഹിയിലേക്ക് സമരം നയിക്കാനൊരുങ്ങുകയാണ്. അതിനുള്ള ഫണ്ട് സമാഹരിച്ചു കൊണ്ടിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സഹകരണം ലഭിക്കുന്നുണ്ട്.

താനിവിടെ ചിത്തിനി സിനിമയുടെ പ്രമോഷനുമായി സഞ്ചരിക്കുകയാണ്. എന്റെ കുടുംബം അവിടെ പട്ടിണി സമരം നയിക്കുന്ന ഡോക്ടര്‍മാര്‍ക്കൊപ്പം പ്രക്ഷോഭത്തിലാണ്. ഇത് നീതി നിഷേധിക്കപ്പെട്ട ഡോക്ടര്‍മാരും സാധാരണക്കാരും വ്യവസ്ഥിതിക്കെതിരേ നടത്തുന്ന പോരാട്ടമാണ്. ഏഴു ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇപ്പോഴും പട്ടിണി സമരത്തിലാണ്. ഈ വേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസം കഴിയുന്നു. ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.’- മോക്ഷ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്രമാണ് ചിത്തിനി. മോക്ഷ, വിനയ്‌ഫോർട്ട്, അമിത്, ജോണി ആന്റണി തുടങ്ങിയ താര നിര അണിനിരന്ന ചിത്രം തിയറ്ററുകളിൽ ശ്രദ്ധ നേടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related