ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ ലിജിൻ ജോസ് ചിത്രം ‘ചേര’


ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച്, ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് റോഷൻ മാത്യുവും നിമിഷയും. നജീം കോയയുടേതാണ് തിരക്കഥ.

മോഹൻലാൽ, സുരേഷ് ഗോപി എന്നിവരഭിനയിച്ച ജനകൻ, കുഞ്ചാക്കോ ബോബൻ നായകനായ സാൻഡ് വിച്ച്, സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാർ, ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ഡേവിഡ് ആൻ്റ ഗോലിയാത്ത്, ഉണ്ണി മുകുന്ദൻ, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച കാറ്റും മഴയും എന്നീ ചിത്രങ്ങൾ നിർമ്മിച്ച് ഏറെ പ്രശസ്തി നേടിയ സ്ഥാപനമാണ് ലൈൻ ഓഫ് കളേഴ്സ്. ഇവർക്കൊപ്പം കോ പ്രൊഡ്യൂസറായി നീരപ് ഗുപ്തയുമുണ്ട്.

read also: ജി.എം.മനുവിൻ്റെ ദി പ്രൊട്ടക്ടർ ആരംഭിച്ചു

എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്. കലാസംവിധാനം – ബാവ. മേക്കപ്പ് -രതീഷ് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് ,സുമേഷ് മുണ്ടക്കൽ, ഡാർവിൻ. കോ പ്രൊഡ്യൂർ – നീരപ് ഗുപ്ത. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് -ശിവ പ്രസാദ്, ബിനുകുമാർ..രതീഷ് സുകുമാരൻ, സഞ്ജു അമ്പാടി. ലൈൻ പ്രൊഡ്യൂസർ – ടോമി വർഗീസ്, പ്രൊഡക്ഷൻ മാനേജർ -ഷൈൻ ഉടുമ്പൻചോല.. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി കോട്ടയം. പ്രൊഡക്ഷൻ കൺട്രോളർ – സേതു അടൂർ. പി.ആർ.ഒ -വാഴൂർ ജോസ്.