18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

തെരുവുനായ ആക്രമിച്ചാൽ ?

Date:

 

Ajith. Kyamkulam

തെരുവുനായകൾ ആക്രമിക്കുന്നതും അവ വാഹനങ്ങൾക്ക് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടിൽ സ്ഥിരമായി കേൾക്കാറുള്ളതാണ്. കേരളത്തിൽ ഏകദേശം ഒരു വർഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്.

പലർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ, തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമു ണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാൻ നമ്മൾ അർഹരാണ് എന്നുള്ള വസ്തുതയാണ്.

ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ട സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊച്ചിയിൽ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ ഒരു മൂന്നംഗ ക്കമ്മിറ്റി പ്രവർത്തിച്ചുവരുന്നുണ്ട്. അതിൽ ഡയറ്കടർ ഓഫ് ഹെൽത്ത് സർവീസ് ,നിയമ സെക്രട്ടറി എന്നിവ രാണ് മറ്റു രണ്ടംഗങ്ങൾ. ഇക്കാര്യങ്ങൾ ഇനിയും പലർക്കും അറിയില്ല എന്നതാണ് വാസ്തവം.

*നമ്മൾ ചെയ്യേണ്ടത് ഇപ്രകാരമാണ് :-*

തെരുവുനായ ആക്രമിക്കുകയോ ,തെരുവുനായമൂലം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ, ഒരു വെള്ള പ്പേപ്പറിൽ സംഭവിച്ച യഥാർത്ഥ വിവരങ്ങൾ അപേക്ഷയായി എഴുതി ,അതോടൊപ്പം ചികിത്സതേടിയ ആശുപത്രിയുടെ ബില്ലുകൾ , ഓ.പി ടിക്കറ്റ് , മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ മെയിന്റനൻസിനു ചിലവായ തുകയുടെ ബില്ല് എന്നിവ താഴെപ്പറയുന്ന അഡ്രസിലേക്കു അയച്ചുകൊടുക്കുക.

*Justice Siri Jagan Committee,*
*UPAD Building,*
*Paramara Road,*
*Kochi -682018*

അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ കമ്മിറ്റി അത് പരിശോധിച്ചശേഷം ,അപേക്ഷകനെ ഒരു ദിവസത്തേക്ക് ഹിയറിംഗിനായി കൊച്ചിയി ലേക്ക് വിളിക്കും.അവിടെ വക്കീലിന്റെയോ മറ്റു സഹായികളുടെയോ ഒന്നും ഒരാവശ്യവുമില്ല. നമുക്ക് നേരിട്ട് നമ്മുടെ പരാതികളും നടന്ന സംഭവവും കമ്മിറ്റിക്ക് മുന്നിൽ നിസങ്കോചം വിവരിക്കാവുന്നതാണ്.

നമ്മുടെ പരാതി തീർത്തും ന്യായമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞാൽ നമുക്ക് നഷ്ടപരിഹാരം നൽകേണ്ടുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ( പഞ്ചായത്ത് /മുൻസിപ്പാലിറ്റി/കോർപ്പറേഷൻ) നോട്ടീസ് അയക്കുകയും അവരുടെ ഭാഗം കൂടി കേട്ടശേഷം നമുക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വിധിക്കുന്നതുമാണ്.

ഈ ഒരു സേവനത്തെപ്പറ്റി പലർക്കുമറിയില്ല. അതുകൊണ്ട് ഇത് പരമാവധി ഷെയർ ചെയ്യുക, കൂടുതലാളുകളിലേക്ക് എത്തിക്കുക.

ഈ വിഷയവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെ ങ്കിൽ പ്രസ്തുത കമ്മിറ്റിയുടെ സെക്രട്ടിറിയുമായി 9746157240 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതു മാണ്.
*ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.*

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related