17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

നെയ്യാറ്റിൻകരയിൽ ഒരുക്കിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം രാഹുൽ ഗാന്ധി അവഗണിച്ചു

Date:

തിരുവനന്തപുരം : സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപ ഉദ്ഘാടനം രാഹുൽ ഗാന്ധി അവഗണിച്ചു. ഗാന്ധിയമാരായ ഗോപിനാഥൻനായരുടെയ കെ. ഇമാമ്മന്റെയും സ്മൃതി മണ്ഡപം നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഉദ്ഘാടനത്തിന് ഒരുക്കിയിരുന്നത്. എന്നാൽ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്തില്ലെന്ന് അറിഞ്ഞതോടെ സംഭവം വിമർശനത്തിനിടയാക്കി.

ഉദ്ഘാടനത്തിനായി കാത്തുന്ന നിന്ന നേതാക്കളെയും ജനങ്ങളെയും രാഹുൽ ഗാന്ധി വരില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അറിയിച്ചപ്പോൾ പ്രതികരണമായി ശശി തരൂർ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ എത്താത്തിതിരുന്നത് മോശമായെന്ന് കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചു.വിശ്വാസ്യതയെ നശിപ്പിക്കുന്ന തീരുമാനമാണ് ഇതെന്നും മഹാമോശമായി പോയെന്നുമെന്നാണ് തരൂർ പറയുന്നത്. കെ.സുധാരകൻ സംഭവസ്ഥലത്ത് നിന്ന് ക്ഷമാപണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗാന്ധിയന്മാരായ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും ശശി തരൂരും അടക്കമുള്ള നേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര ഞായറാഴ്ച കടന്നുപോകുമ്പോള്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എത്തിയ ഊരൂട്ടുകാലയിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ പോലുമില്ലാത്ത സ്വകാര്യ ആശുപത്രിയിൽ ഒരുക്കിയിരുന്ന പ്രശസ്ത ഗാന്ധിയൻ കെ. ഇമാമ്മന്റെയും ഗാന്ധിയൻ പി. ഗോപിനാഥൻനായരുടെയും സ്മൃതി മണ്ഡപ ഉദ്ഘാടനമാണ് അവഗണയുടെ നിലയിൽ നിർത്തി രാഹുൽ ഗാന്ധി കടന്നുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related