15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി

Date:

നെയ്യാറ്റിൻകര : ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി . പൊതു സമൂഹത്തിൽ യുവാക്കളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖല കമ്മിറ്റി ആശുപത്രി ജംഗ്ഷനിൽ സംഘപ്പിച്ച ലഹരിവിരുദ്ധ ജാഗ്രത രൂപീകരണവും പൊതുയോഗവും കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ജൂൺ 26 ന് നമ്മങ്ങൾ ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. എന്നാൽ പൊതു സമൂഹത്തിൽ നിരവധി വിദ്യാർത്ഥികളും യുവാക്കളും ഓരോ ദിവസവും കഴിയുമ്പോഴും ലഹരി അടിമപ്പെട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തിൽ അടിമപ്പെടുന്ന പല യുവാക്കളും സ്വന്തം ജീവിതം തകർത്ത് നിരവധി ക്രമിനിക്കൽ കേസുകളിലാണ് അകപ്പെടുന്നത്. സ്കൂൾ കുട്ടികളും യുവജനങ്ങളുമാണ് ലഹരിയുടെ ഉപയോഗം ലോകത്ത് ഏറ്റവും എളുപ്പം ആകർഷിക്കപ്പെടുന്നത് . ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന വിപത്തുക്കളെക്കുറിച്ചും ലഹരി വസ്തുക്കളിൽ നിന്നും വിട്ടു നിൽക്കേണ്ട ആവശ്യകതയെപ്പറ്റിയും പുതുതലമുറ ബോധവൽക്കരിക്കേണ്ടതുണ്ടെന്ന് ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര ഡി.വൈ.എഫ്.ഐ ടൗൺ മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത രൂപീകരണം ലഹരിക്കെതിരെ ശക്തമായ ജനകീയ കവചമായി മാറമെന്നും അദ്ദേഹം പറഞ്ഞു.

 

തുടർന്ന് എക്സൈസ് സി.ഐ ഷാജഹാൻ ജാഗ്രത ക്ലാസ്സ് എടുത്തു. ഡി.വൈ.എഫ് ഐ ടൗൺ മേഖല പ്രസിഡന്റെ അമലിന്റെ അധ്യക്ഷതയിൽ വഹിച്ച യോഗത്തിൽ സി.പി.ഐ.എം ടൗൺ എൽ.സി സെക്രട്ടറി അജയകുമാർ , ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡന്റ് സജീവ് , ഏരിയ ട്രഷറർ അജിത്ത് , അജിത്ത് ഭാസ്കർ ടൗൺ ഡി.വൈ.എഫ്.ഐ എൽ.സി സെക്രട്ടറി അശോകൻ , ശരത് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ യുവ ഡോക്ടർ സൂരജ് ഗോപിയെ ആദരിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related