14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

Operation Chakra| സൈബർ തട്ടിപ്പ്: രാജ്യത്തെ 105 ഇടങ്ങളിൽ സിബിഐ പരിശോധന

Date:

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈബർ കുറ്റവാളികൾക്കായി ചൊവ്വാഴ്ച സിബിഐ രാജ്യത്താകെ 105 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് സേനയുടെ സഹകരണത്തോടെയാണ് തിരച്ചിൽ നടത്തിയത്.

ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ ‘ഓപ്പറേഷൻ ചക്ര’ എന്ന പേരിൽ പരിശോധന ആരംഭിച്ചത്.

105ൽ 87 സ്ഥലങ്ങളിൽ സിബിഐയും 18 സ്ഥലങ്ങളിൽ സംസ്ഥാന പൊലീസും തിരച്ചിൽ നടത്തി. 300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി. പരിശോധനകൾക്ക് പിന്നാലെ സിബിഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related