29
April, 2026

A News 365Times Venture

29
Wednesday
April, 2026

A News 365Times Venture

ഒ​രു മ​ത​വും മ​റ്റൊ​ന്നി​നെ​ക്കാ​ൾ ശ്രേ​ഷ്ഠ​മ​ല്ല; ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി

Date:

ഒ​രു മ​ത​വും മ​റ്റൊ​ന്നി​നെ​ക്കാ​ൾ ശ്രേ​ഷ്ഠ​മ​ല്ല; ശബരിമല കേസിൽ ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി

ന്യൂദൽഹി: ശബരിമല കേസിൽ വാദം കേൾക്കവേ അപ്രസക്ത വാദങ്ങൾ അവതരിപ്പിച്ചതിന് ബി.ജെ.പി നേതാവിനെ ശാസിച്ച് സുപ്രീംകോടതി. ബി.ജെ.പി നേതാവും കോടതിയിൽ സംഘപരിവാറിനുവേണ്ടി സ്ഥിരമായി വാദിക്കാറുമുള്ള അ​ഡ്വ. അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ​യെയാണ് കോടതി ശാസിച്ചത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ വാദം പരിമിതപ്പെടുത്താൻ ഒ​മ്പ​തം​ഗ ബെഞ്ച് ആവശ്യപ്പെടുകയായിരുന്നു. രാ​മാ​യ​ണം, വി​ഷ്ണു പു​രാ​ണം, ഭ​ഗ​വ​ദ്ഗീ​ത എന്നീ ഗ്രന്ഥങ്ങളെ കോടതിയിൽ ഉയർത്തിക്കാണിച്ചും, ഹിന്ദു ധർമം മറ്റു മതങ്ങളെക്കാൾ വലുതാണെന്ന് പറഞ്ഞുമാണ് അ​ശ്വ​നി കു​മാ​ർ കേസിൽ വാദങ്ങൾ ഉയർത്തിയത്. ഇതോടെ കോടതി ഇടപെടുകയായിരുന്നു.

മതങ്ങളാണ് സംഘർഷങ്ങളുടെ ഉറവിടമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് 2000 വർ​ഷം​കൊ​ണ്ട് ഭാ​ര​തം 25 ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്ക​പ്പെ​ട്ടു​വെ​ന്നും 200 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഭാ​ര​തം ഏ​ഴ് രാ​ജ്യ​ങ്ങ​ളാ​യി വി​ഭ​ജി​ക്ക​പ്പെട്ടുവെന്നും വാദിച്ചു.

എല്ലാ പ്രവർത്തിക്കും പ്രതികരണമുണ്ടാകുമെന്നും ശ​ബ​രി​മ​ല വി​ധി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കാ​ണേ​ണ്ടി​വ​രു​മെ​ന്നും ​അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ കോടതിയെ ഓർമിപ്പിച്ചു. പുരാണ ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കോടതിൽ ഉയർത്തികാണിച്ച് ഇവയിലൊന്നും ഇതിനെ പിന്തുടരാത്തവർ നരകത്തിൽ പോകുമെന്ന് പ്രസ്താവിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് വാദിച്ചതോടെ ചർച്ചകൾ വിഷയത്തിന് പുറത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് ജ​സ്റ്റി​സ് മ​ഹാ​ദേ​വ​ൻ ഇ​ട​പെ​ട്ടു.

എ​ല്ലാ​ മതങ്ങളും തു​ല്യ​രാ​ണെ​ന്നും കോ​ട​തി​യി​ൽ വ​ന്ന് ഒ​ന്ന് മറ്റൊന്നിന് മുകളിലാണെന്ന് പറയരുതെന്നും ജ​സ്റ്റി​സ് നാ​ഗ​ര​ത്ന പ്ര​തി​ക​രി​ച്ചു. തുടർന്നും അഡ്വ. അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ ഹിന്ദു ധർമത്തെ പുകഴ്ത്തിയുള്ള വാദങ്ങൾ തുടർന്നതോടെ ജ​സ്റ്റി​സ് അ​മാ​നു​ല്ല​യും ഇ​ട​പെ​ട്ട് വാദങ്ങൾ തടയുകയായിരുന്നു.

Content Highlight: No religion is superior to another; Supreme Court reprimands BJP leader in Sabarimala case




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് ഉടന്‍ തുറന്നു നല്‍കാന്‍ ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു, അവര്‍ തകര്‍ച്ചയുടെ വക്കില്‍: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം നിലവില്‍ തകര്‍ച്ചയുടെ വക്കിലാണെന്നും ഹോര്‍മുസ് കടലിടുക്ക് എത്രയും...