വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു . പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ അപകടത്തിൽ ദുഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് ദുരിതാശ്വാസ നിദിയിൽ നിന്ന് 2 ലക്ഷം നൽകും. പരിക്കേറ്റവരുടെ ചികിത്സയ്ക്കായി 50,000 രൂപ നൽകും’ എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വടക്കാഞ്ചേരി ബസ് അപകടം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ;മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം
Date: