14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

യു.പിയിൽ മതപരിവർത്തനം നടത്താൻ ശ്രമം, മലയാളി ദമ്പതികൾ അറസ്റ്റിൽ: രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്ന് തരൂര്‍

Date:

തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്താനുള്ള ശ്രമത്തില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഷാരണ്‍ ഫെലോഷിപ് ചര്‍ച്ചിലെ സന്തോഷ് ജോണ്‍ ഏബ്രഹാമും (55) ഭാര്യ ജിജിയുമാണ് (50) അറസ്റ്റിലായത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ സ്ഥലവും വാഗ്ദാനം ചെയ്‌തെന്നാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന പരാതി. തുടർന്നാണ് അറസ്റ്റ്.

കനാവനി ഗ്രാമത്തിലെ രണ്ടുപേര്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ക്രിസ്തുമതം സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ 25 ചതുരശ്ര മീറ്റര്‍ പ്ലോട്ടും ദമ്പതികള്‍ വാഗ്ദാനം ചെയ്‌തെന്ന് പരാതി നല്‍കിയവര്‍ ആരോപിച്ചു. 20 പേരെ മതപരിവര്‍ത്തനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പരാതിക്കാരുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് അയൽവാസികൾ പറയുന്നത്. സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മലയാളി ദമ്പതികളുടെ അറസ്റ്റിനെതിരെ ശശി തരൂര്‍ എംപി രംഗത്തുവന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടെന്ന് ട്വീറ്റ്. ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related