8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

വന്ദേഭാരത്: സമയവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

Date:

സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയില്‍വേ ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തെ ഷെഡ്യൂള്‍ രൂപരേഖ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ്.

രാവിലെ 5.10 ന് തമ്പാനൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമെന്നും 12.30 ന് കണ്ണൂരെത്തുമെന്നുമാണ് ആദ്യം പുറത്തുവന്ന വിവരം. തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂരില്‍ നിന്ന് തിരിച്ച് രാത്രി 9.20ന് തമ്പാനൂരെത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളില്‍ ഭക്ഷണം സഹിതം 1400 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അതേസമയം 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചില്‍ 2400 രൂപയാണ് ടിക്കറ്റ് നിരക്കെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എഞ്ചിന്റെ മുന്നിലും പിന്നിലുമായി 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയുമുണ്ട്.പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ്ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച സൂചനകള്‍പുറത്തു വന്നത്.

ഫ്‌ളാഗ് ഓഫിനോട് അനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ സര്‍വീസ് പുനഃക്രമീകരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് തന്നെയായിരിക്കും. 23ന് ശബരി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി വരെ മാത്രമാകും സര്‍വീസ് നടത്തുക.

24നും 25നും കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ. 24നും 25നും നാഗര്‍കോവില്‍- കൊച്ചുവേളി എക്‌സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. അതേസമയം കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related