13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാം: മദ്രാസ് ഹൈക്കോടതിയുടെ വിധി ശ്രദ്ധേയമാകുന്നു

Date:


ചെന്നൈ: പ്രസിദ്ധമായ പളനി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വീണ്ടും സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വിശ്വാസികളുടെ ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ശ്രദ്ധേയമായ വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിയിപ്പ് നല്‍കി.

Read Also: ‘നൂപുർ ശർമ്മ പറഞ്ഞപ്പോൾ അത് മതനിന്ദ, ആസ്ഥാന ആസാമി തീയിട്ടാനന്ദൻ പറഞ്ഞപ്പോൾ അത് അഭിപ്രായ സ്വാതന്ത്ര്യം’: അഞ്ജു പാർവതി

പളനി ക്ഷേത്രത്തില്‍ ഹൈന്ദവരല്ലാത്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതരമതത്തില്‍പ്പെട്ട ചിലര്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതായി ഹിന്ദുസംഘടനകള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനര്‍ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു.

എന്നാല്‍ അധികം വൈകാതെ തന്നെ ഇവിടെ നിന്ന് ബാനര്‍ നീക്കി. ഇതിനെതിരെ പളനി സ്വദേശിയായ സെന്തില്‍കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പളനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തേ ബാനര്‍ സ്ഥാപിച്ചിടത്തുതന്നെ അറിയിപ്പ് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related