9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

മഴ; ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണമില്ല

Date:

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നിയന്ത്രണം വേണോ എന്ന് തീരുമാനിക്കും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. കോട്ടയത്ത് ആറിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുമളി കുമ്പനാട് സ്വദേശികളാണ് മരിച്ചത്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്രാപിച്ചു.

പത്തനംതിട്ട ജില്ലയിൽ മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കനത്ത മഴയിൽ കൊച്ചിയിലെ എംജി റോഡിൽ വെള്ളം കയറി. പത്തനംതിട്ട അത്തിക്കയത്ത് വീടിന് മുന്നിൽ നിന്ന് പമ്പാനദിയിൽ വീണയാളെ കാണാതായി. കോതമംഗലം കുട്ടമ്പുഴയിലും തിരുവനന്തപുരം പൊൻമുടിയിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

Share post:

Subscribe

Popular

More like this
Related