13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

15 ദിവസത്തെ അവധി കിട്ടി, വീട്ടുകാർക്ക് സമ്മാനം വാങ്ങാൻ പോയ ജവാൻ വാഹനമിടിച്ച് മരിച്ചു

Date:

മലയാളി സിഐഎസ്എഫ് ജവാന്‍ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ദിവ്യശ്രീ ബാരക്കിനടുത്ത് നടന്ന അപകടത്തിൽ നടുവണ്ണൂരിലെ പുഴക്കല്‍ പി ആനന്ദ് (33) ആണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 6.15നായിരുന്നു അപകടം. സദഹള്ളി ഗേറ്റിനടുത്തുള്ള ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെ എസ് ടെക്നിക്കല്‍ കോളേജിനുമിടയിലാണ് അപകടമുണ്ടായത്.

15 ദിവസത്തെ അവധി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആനന്ദ്. അവധി കിട്ടിയ ആനന്ദ് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ജോലിചെയ്യുന്ന രക്ഷാസദന്‍ ബാരക്കിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെത്തിച്ചു. രാത്രി ഏഴരയോടെ മരണം സംഭവിച്ചു. സിഐഎസ്എഫില്‍ ഗ്രൗണ്ട് ഡ്യൂട്ടി കോണ്‍സ്റ്റബിളായിരുന്നു. അച്ഛന്‍: പരേതനായ പുഴക്കല്‍ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. മകന്‍: ഗ്യാന്‍ ദേവ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related