11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

‘ഈ കൊല്ലം ചുടുകട്ട, അടുത്ത കൊല്ലം പൊങ്കാല കലം, അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം’: ആര്യയെ പരിഹസിച്ച് അഞ്‍ജു പാർവതി

Date:

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനത്തെ ട്രോളി അഞ്‍ജു പാർവതി പ്രഭീഷ്. ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി പണം അടിച്ചുമാറ്റിയ കുട്ടി ഇക്കൊല്ലം ജനങ്ങൾ വാങ്ങുകയോ വീട്ടിൽ നിന്നും കൊണ്ടുവരികയോ ചെയ്യുന്ന ചുടുകട്ടയ്ക്ക് വരെ അവകാശവാദമുന്നയിച്ച് ലൈഫ് ടൈം അടിച്ചു മാറ്റൽ അച്ചീവ്മെൻ്റ് അവാർഡ് വാങ്ങാനുള്ള ഒരുക്കത്തിലാണെന്ന് അഞ്‍ജു പരിഹസിച്ചു.

‘നിലവിൽ സഖാവ് പിണറായി കഴിഞ്ഞാൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഏറ്റവും യോഗ്യത ആർക്കെന്ന ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമാണ് ഈ കൊച്ച്. അത്രമേൽ അഴിമതിയിലും തട്ടിപ്പിലും പിൻ വാതിൽ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ അഴിമതിക്കാരിയും ഒരാൾ തന്നെയാവുമ്പോൾ അസൂയ തോന്നിയിട്ട് കാര്യമില്ല. ഈ കൊല്ലം ചുടുകട്ട; അടുത്ത കൊല്ലം പൊങ്കാല കലം; അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം വരെ ഡപ്പിയിലാക്കി കോർപ്പറേഷൻ കൗണ്ടർ വഴി വിറ്റാലും അത്ഭുതപ്പെടാനില്ല’, അഞ്‍ജു പാർവതി പരിഹസിക്കുന്നു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

നഗരമാതാവ് എന്ന പദവയിലിരുന്ന് നരകമാതാവായി അധ:പതിക്കുവാൻ കഴിഞ്ഞ ലോകത്തിലെ ഒരേ ഒരു കുട്ടി മേയറാണ് ഈ കൊച്ച്. ആറ്റുകാൽ പൊങ്കാലയെ ഊറ്റിക്കൊണ്ട് ” ഊറ്റലിൽ ” ഹരിശ്രീ കുറിച്ച കുട്ടിക്ക് പൊങ്കാല സീസൺ ആയാൽ ആകെയൊരു വെപ്രാളമാണ്. ജനങ്ങൾ അവനവൻ്റെ വീട്ടിലിട്ട പൊങ്കാലയ്ക്ക് വരെ വൗച്ചർ എഴുതി പണം അടിച്ചുമാറ്റിയ കുട്ടി ഇക്കൊല്ലം ജനങ്ങൾ വാങ്ങുകയോ വീട്ടിൽ നിന്നും കൊണ്ടുവരികയോ ചെയ്യുന്ന ചുടുകട്ടയ്ക്ക് വരെ അവകാശവാദമുന്നയിച്ച് ലൈഫ് ടൈം അടിച്ചു മാറ്റൽ അച്ചീവ്മെൻ്റ് അവാർഡ് വാങ്ങാനുള്ള ഒരുക്കത്തിലാണ്.
2020 ഡിസംബറിൽ മേയർ കസേര കിട്ടി കേവലം രണ്ട് മാസത്തിനുളളിൽ തന്നെ അഴിമതിയിൽ താൻ ബേബിയല്ല മറിച്ച് സീനിയർ സിറ്റിസൺ ആണെന്നു തെളിയിച്ചതാണ് ആര്യാ രാജേന്ദ്രൻ എന്ന തിരുവനന്തപുരം മേയർ.
2021 ഫെബ്രുവരിയിൽ കൊവിഡ് മഹാമാരിക്കിടെ നടന്ന ആറ്റുകാൽ പൊങ്കാല. ! ഭക്തർ സ്വന്തം വീടുകളുടെ മുറ്റത്ത് ഇട്ട പൊങ്കാലയുടെ പേരിൽ ഫണ്ട് അടിച്ചുമാറ്റി പൊറോട്ടയും ചിക്കനും തിന്ന്, ബാക്കി കീശയിലുമിട്ട് ഏമ്പക്കം വിട്ട തട്ടിപ്പുകാരിയായ ഇരുപത്തൊന്നുകാരി രണ്ട് വർഷം കൊണ്ട് തട്ടിപ്പിലും വെട്ടിപ്പിലും നേടിയത് ഡോക്ടറേറ്റാണ്.
ആറ്റുകാൽ പൊങ്കാല, ചടങ്ങ് മാത്രമായി നടത്തിയപ്പോൾ തിരുവനന്തപുരം നഗരം വൃത്തിയാക്കിയെന്ന് കാണിച്ച് നൂറ്റമ്പത് ലോറികളുടെ വാടക, ഇല്ലാത്ത മാലിന്യം നീക്കൽ ചെലവ് കള്ള വൗച്ചർ എഴുതി ലക്ഷങ്ങൾ അടിച്ചു മാറ്റൽ. പിന്നീട് കണ്ടം ചെയ്തതും കാണാതായതുമായ കോർപ്പറേഷൻ വണ്ടികൾക്ക് മെയിന്റനൻസ് ഇൻഷുറൻസ് ചെലവഴിച്ചതായി കാണിച്ച് അടുത്ത തട്ടിപ്പ്, തുടർന്ന് കെട്ടിട നികുതിയിലും തൊഴിൽ നികുതിയിലും തട്ടിപ്പ് . !
നിലവിൽ സഖാവ് പിണറായി കഴിഞ്ഞാൽ മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഏറ്റവും യോഗ്യത ആർക്കെന്ന ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമാണ് ഈ കൊച്ച്. അത്രമേൽ അഴിമതിയിലും തട്ടിപ്പിലും പിൻ വാതിൽ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ അഴിമതിക്കാരിയും ഒരാൾ തന്നെയാവുമ്പോൾ അസൂയ തോന്നിയിട്ട് കാര്യമില്ല…
ഈ കൊല്ലം ചുടുകട്ട; അടുത്ത കൊല്ലം പൊങ്കാല കലം; അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം വരെ ഡപ്പിയിലാക്കി കോർപ്പറേഷൻ കൗണ്ടർ വഴി വിറ്റാലും അത്ഭുതപ്പെടാനില്ല. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെയെങ്കിൽ ഇന്നീ തിരോന്തരം ലോകമെങ്ങും ശോഭിച്ചീടും കാരണഭൂത മേയറൂട്ടിയെന്ന സഖാത്തി തന്നെയെന്ന് പറയേണ്ടി വരും. രണ്ടാളും ശോഭിക്കുന്നത് എന്തില്ലെന്ന് ആർക്കും സംശയമില്ലല്ലോ ല്ലേ!
അപ്പൊ ഏവർക്കും ആയിരം ചെമപ്പൻ ചുടുകല്ല് വിപ്ലവാഭിവാദ്യങ്ങൾ !

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related