9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

ബി.ജെ.പി വേദിയിൽ ശ്രദ്ധേയയായി സുജയ പാർവതി: നിലപാടുകളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആവർത്തിച്ച് മാധ്യമ പ്രവർത്തക

Date:

കൊച്ചി : വിവാദങ്ങൾക്കിടെ ബി.ജെ.പി വേദിയിൽ എത്തി മാധ്യമപ്രവർത്തക സുജയ പാർവതി. വരുന്ന ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകൾക്കായിരുന്നു സുജയ പങ്കെടുത്തത്. ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് സുജയ പാർവതി പ്രധാന അതിഥിയായി എത്തിയത്.

യുവജനസാഗരം എന്നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ പേര്. ഇതിന്റെ വെബ്സൈറ്റ് സുജയ പാർവതി ഉദ്‌ഘാടനം ചെയ്തു. മറ്റൊരു വേദിയിൽ കയറിയതിനെ തുടർന്നുള്ള നടപടികൾ താൻ ഇപ്പോൾ നേരിടുകയാണെന്നും, എന്നാൽ നിലപാടുകളിൽ മാറ്റം വന്നിട്ടില്ലെന്നും സുജയ പാർവതി തുറന്നു പറഞ്ഞു. ചാനലിന്റെ ഭാഗത്തുള്ള അന്വേഷണവും നടപടികളും നടക്കുകയാണെന്നും ബാക്കിയെല്ലാം അതിന് ശേഷം പറയാമെന്നും സുജയ വേദിയിൽ പറഞ്ഞു.

ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നുമാണ് സുജയ സമ്മേളനത്തിൽ പറഞ്ഞത്. സുജയ പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പിന്നാലെ, സുജയക്കെതിരെ ആന്റി ബിജെപി വിഭാഗത്തിന്റെ വൻ വിമർശനവും ഉയർന്നു. തുടർന്ന്, സുജയയെ ചാനൽ സസ്പെന്റ് ചെയ്തു. അന്വേഷണവും പ്രഖ്യാപിച്ചു. ഈ നടപടികൾ നേടിടുന്നതിനിടയിലാണ് താൻ നട്ടെല്ല് ആർക്കും പണയപ്പെടുത്തിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് സുജയ പാർവതി വീണ്ടും ബിജെപി വേദിയിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related