15
July, 2025

A News 365Times Venture

15
Tuesday
July, 2025

A News 365Times Venture

കോഴിക്കോട് ജയലക്ഷ്മി സിൽക്സില്‍ വന്‍ തീപിടിത്തം

Date:

കോഴിക്കോട് ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ യൂണിറ്റുകളെത്തുമെന്നാണ് വിവരം.

എസി യൂണിറ്റുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് തീപടര്‍ന്നത്. അതിനാല്‍ ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. തുണികളിലേക്ക് തീ കൂടുതല്‍ പടര്‍ന്നാണ് അത് സമീപ കെട്ടിടങ്ങള്‍ക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം തീ നിയന്ത്രണവിധേയമാക്കാനാണ് ശ്രമം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related