30
May, 2026

A News 365Times Venture

30
Saturday
May, 2026

A News 365Times Venture

മുന്‍ ചാലക്കുടി എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി ധനപാലന്‍ അന്തരിച്ചു

Date:

മുന്‍ ചാലക്കുടി എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി ധനപാലന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചാലക്കുടി മുന്‍ എം.പിയുമായിരുന്ന കെ.പി ധനപാലന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു.

പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു.

2009ല്‍ ചാലക്കുടിയില്‍ നിന്ന് ലോക്‌സഭാംഗമായി. 2014 ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്‍മാന്‍, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കേക്കര സീറ്റ് ധനപാലന് നല്‍കിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയായിരുന്നു കെ.പി ധനപാലന്‍.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം പൊതുദര്‍ശനത്തിന് ശേഷം പറവൂരിലെ വസതിയില്‍ സംസ്‌കരിക്കും.

Content Highlight: Former Chalakudy MP and Congress leader KP Dhanapalan passes away




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related