14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഇന്നത്തെ നിരക്കുകളറിയാം

Date:

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5590 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,720 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4655 രൂപയാണ്.

ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ദ്ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 ആയിരുന്നു ഇന്നലെ. എന്നാല്‍, ഇന്ന് സ്വർണവില 2011-ലേക്കെത്തി. രൂപയുടെ വിനിമയ നിരക്ക് ഉയർന്നു. ഡോളറിനെതിരെ 81.90 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് സ്വർണവില കുറയാന്‍ കാരണമായി. സ്വർണ വില ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വർണവില നേരിയ തോതിൽ കുറഞ്ഞപ്പോൾ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും, വൻകിട നിക്ഷേപകരും സ്വർണം വാങ്ങി കൂട്ടുകയും ചെയ്തതോടെ സ്വർണ വില വലിയ തോതിൽ വർദ്ധിക്കുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ്വിന്റെ നിലപാടുകളായി ഇന്നലെ പുറത്തു വന്ന സാമ്പത്തികം, ട്രഷറി ആദായം എന്നീ ഡേറ്റകൾ സ്വർണവില ഉയരാൻ കാരണമായി.

അതേസമയം, ബുധനാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയ വെള്ളി വിലയില്‍ വ്യാഴാഴ്ച മാറ്റമില്ല. 80 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related