18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

‘വേട്ടയാടാൻ നിന്നു കൊടുക്കില്ല, പ്രസ്ഥാനമാണ്‌ എനിക്ക് വലുത്’: അകത്ത് കയറിയ ശേഷം രാജി വെച്ചതിന്റെ കാരണം പറഞ്ഞ് സുജയ

Date:

തൃശൂര്‍: ബിഎംഎസ് വേദിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും ചെയ്തതിന്റെ പേരിൽ ജോലി ചെയ്യുന്ന ചാനലിൽ നിന്നും മാധ്യമ പ്രവർത്തക സുജയ പാർവതിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരുപാട് ചർച്ചകൾക്കൊടുവിൽ സുജയയുടെ സസ്‌പെൻഷൻ പിൻവലിച്ച് ചാനൽ ഇവരെ തിരിച്ചെടുത്തിരുന്നു. എന്നാൽ, തലകുനിക്കാതെ സുജയ രാജിവെച്ചത് ചാനലിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ നിരീക്ഷണം. പിന്നാലെ കഴിഞ്ഞ ദിവസം സുജയ ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തിയിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗികയായി എത്തിയ സുജയ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, സുജയയുടെ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവന്നിരിക്കുകയാണ്. ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും കുന്തീദേവിയുമാണ് തന്‍റെ ശക്തിയെന്നും സുജയ പറഞ്ഞു. നുണകൊണ്ട് എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിയാലും സത്യത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നുപോകുമെന്ന് പറഞ്ഞ സുജയ, പുരാണങ്ങളിലെ ചില കഥകളും ഓർമിപ്പിച്ചു. സുജയയുടെ പ്രസംഗത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

സുജയ പറയുന്നതിങ്ങനെ:

‘നിങ്ങള്‍ നല്‍കിയ നിരുപാധിക പിന്തുണയ്‌ക്ക് നന്ദി. ഇവിടെ ഈ ക്ഷേത്രാങ്കണത്തില്‍ ഞാന്‍ നില്‍ക്കുന്നത് എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്. വേട്ടയാടലുകള്‍ ഉണ്ടായപ്പോള്‍ അതിനെ ചെറുക്കാന്‍ കൂടെയുണ്ടായത് നിങ്ങള്‍ ഓരോരുത്തരുമാണ്. എനിക്കൊപ്പം നിന്ന കുടുംബത്തിന്‍റെ ക്ഷണം സ്വീകരിച്ച്‌ ഇവിടെ വന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എവിടെ പോകാനാണ്. വേട്ടയാടലുകൾ ഉണ്ടായപ്പോൾ നിങ്ങൾ എന്നെ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ചേർത്തുനിർത്തി. വേട്ടയാടലുകളെ ചെറുക്കാൻ എന്റെയൊപ്പം ഉണ്ടായിരുന്നത് നിങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ എനിക്കൊപ്പം നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related