14
December, 2025

A News 365Times Venture

14
Sunday
December, 2025

A News 365Times Venture

വന്ദേ ഭാരത് രണ്ടാം പരീക്ഷണ ഓട്ടം ആരംഭിച്ചു

Date:

വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടത്തിന് തമ്പാനൂരിൽ നിന്ന് തുടക്കമായി. കാസർഗോഡ്‌ വരെയാണ് രണ്ടാം ഘട്ട പറീക്ഷണ ഓട്ടം നടക്കുന്നത്. അവിടെ നിന്ന് തിരിച്ചും വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തും. പുലർച്ചെ 5.20ന് പരീക്ഷണ ഓട്ടം ആരംഭിച്ചു. നേരത്തെ ആദ്യഘട്ട പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു.

അതേസമയം, വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് കാസർഗോഡ്‌ വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 25ആം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമർപ്പിക്കുകയന്നും കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related