8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

ഗണപതിയുടെ പിതാവ് ‘ഒളിഞ്ഞുനോക്കാൻ’ പോയെന്ന് സഖാവ് വിനയചന്ദ്രൻ: ചാനൽ ചർച്ച വൈറൽ

Date:


ദൈവത്തിന്റേ തല വെട്ടിവച്ചതും പ്ലാസ്റ്റിക് സർജറി ചെയ്തതുമായ പുരാണ കഥകൾ ഉണ്ടെന്നും ഗണപതിയുടെ പിതാവ് ‘ഒളിഞ്ഞുനോക്കാൻ’ പോയ കഥ പുരാണത്തിൽ പറയുന്നുണ്ടെന്നും ഇടതുപക്ഷ നേതാവ് വിനയചന്ദ്രൻ. ഒരു ചാനൽ ചർച്ചയിലാണ് വിനയചന്ദ്രന്റെ അഭിപ്രായ പ്രകടനം. രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, വിശ്വാസികളെ പ്രതിനിധീകരിച്ചു കേശവൻ തമ്പി എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് പുരാണങ്ങളെ അവഹേളിക്കുന്ന രീതിയിൽ സഖാവ് വിനയചന്ദ്രൻ അഭിപ്രായമുന്നയിച്ചത്.

read also: ഗ്രീന്‍വാലിയില്‍ നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലനം, ശക്തമായ തെളിവുകൾ: വിദ്യാഭ്യാസ സ്ഥാപനം സീല്‍ ചെയ്ത് എൻഐഎ

ഗണപതിയുടെ പിതാവ് ‘ഒളിഞ്ഞുനോക്കാൻ’ പോയെന്നാണ് പുരാണത്തിൽ പറയുന്നതെന്ന് സഖാവ് വിനയചന്ദ്രൻ. ദൈവത്തിന്റെ തല വെട്ടിയ കഥ ശ്ലീലമല്ലാത്തതിനാൽ ചാനൽ ചർച്ചയിൽ പറയുന്നില്ലെന്നും വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു നിങ്ങൾ വായിച്ചത് പുരാണമല്ല, ഒളിഞ്ഞുനോക്കാൻ പോയ സഖാക്കളെ പുറത്താക്കിയ വാർത്ത വന്ന വല്ല പത്രവും ആയിരിക്കുമെന്ന് ശ്രീജിത്ത് പണിക്കർ മറുപടി നൽകി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

https://www.facebook.com/100000302538665/videos/3500505126929874/

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related