19
July, 2025

A News 365Times Venture

19
Saturday
July, 2025

A News 365Times Venture

ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുന്നു, സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കാൻ സാധ്യത

Date:


സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീണ്ടുനിന്ന മഴയ്ക്ക് നേരിയ ശമനം. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, നവംബർ 15 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഇത് നവംബർ 16 ഓടെ ന്യൂനമർദ്ദമായി മാറുന്നതാണ്.

ന്യൂനമർദ്ദിന്റെ സ്വാധീന സ്ഥലമായി നവംബർ 16 മുതൽ വീണ്ടും മഴ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ/ കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യയ്ക്ക് മുകളിലൂടെ ശക്തമായി വീശുന്നതാണ്. ഇതിന്റെ ഫലമായും മഴ തുടരും. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related