തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം.
കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.