ശിവഗിരി തീര്‍ഥാടനം: അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്ന് വരെ അവധി പ്രഖ്യാപിച്ചു. സേവനമനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ക്കല ഗവ മോഡല്‍ എച്ച് എസ്, വര്‍ക്കല ഗവ എല്‍ പി എസ്, ഞെക്കാട് ഗവ എച്ച് എസ് എസ്, ചെറുന്നിയൂര്‍ ഗവ എച്ച് എസ്, വര്‍ക്കല എസ് വി പുരം ഗവ എല്‍ പി എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍ ഇന്‍ചാര്‍ജ് അനില്‍ ജോസ് ജെ അറിയിച്ചു.
read also: വല്ലാർപാടം കണ്ടെയ്നർ റോഡിൽ 6 മാസത്തിനകം തെരുവു വിളക്കുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
ശിവഗിരി തീര്‍ത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. തീര്‍ത്ഥാടന മഹാസമ്മേളനത്തിൽ കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമൻ പങ്കെടുക്കും.