എറണാകുളം- ഹസ്രത്ത് നിസാമുദ്ദീനടക്കം 10 ട്രെയിനുകൾ ഇന്ന് മുതൽ ഓടില്ല, അറിയിപ്പുമായി സൗത്ത് സെൻട്രൽ റെയിൽവേ


സൗത്ത് സെൻട്രൽ റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന 10 ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ റദ്ദ് ചെയ്തു. ട്രാക്കിലെ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്നാണ് സർവീസുകൾ റദ്ദ് ചെയ്തത്. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം വീക്കിലി എക്സ്പ്രസ് ഡിസംബർ 30, ജനുവരി 6 എന്നീ ദിവസങ്ങളിലും, ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം വീക്കിലി എക്സ്പ്രസ് ജനുവരി 2,9 തീയതികളിലും സർവീസ് നടത്തില്ല.

ബറൗണി-എറണാകുളം രപ്തിസാഗർ വീക്കിലി എക്സ്പ്രസ് ജനുവരി 1, 8 തീയതികളിലും, എറണാകുളം-ബറൗണി എക്സ്പ്രസ് ജനുവരി 5, 12 തീയതികളിലും ഓടില്ല. ഗോരഖ്പൂർ – കൊച്ചുവേളി രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 04, 05, 07, 11, 12 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ ത്രിവാര എക്സ്പ്രസ് ജനുവരി 02, 03, 07, 09 10 തീയതികളിൽ സർവീസ് നടത്തില്ല. കോർബ – കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 3 ന് സർവീസ് നടത്തില്ല.