പത്തനംതിട്ടയിൽ മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറി വധഭീഷണി: 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പത്തനംതിട്ട: മെത്രാപ്പൊലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെയാണ് ഭീഷണി. ഇന്നലെ രാവിലെയാണ് സംഭവം.
മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.