വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ : ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കളുടെ ആരോപണം


കാസര്‍കോട്: വിദ്യാര്‍ത്ഥിനി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. ബന്തിയോട് സ്വദേശിനി ഫാത്തിമ(19)യെയാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഏറെ വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

READ ALSO: ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ചെറുവിരലനക്കാത്തവരാണ് സഭാധ്യക്ഷന്‍മാര്‍

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. യുവതിയെ അപരിചിതനായ ഒരു യുവാവ് ഫോണിലൂടെ ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.