25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

ക്ലിഫ് ഹൗസിലെ ചാണകക്കുഴി നിർമ്മാണം: 3.72 ലക്ഷത്തിന്റെ ടെൻഡർ

Date:


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ചു. 3.72 ലക്ഷത്തിന്റെ ടെൻഡറാണ് വിളിച്ചത്. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ.

ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള ടെൻഡർ നടപടി.

ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് കഴി‍ഞ്ഞ മാസമായിരുന്നു പശുക്കളെ പ്രവേശിപ്പിച്ചത്. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായതോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related