24
April, 2026

A News 365Times Venture

24
Friday
April, 2026

A News 365Times Venture

കുട്ടി കർഷകർക്ക് 2 പശുക്കളെ നൽകുമെന്ന് സി.പി.എം

Date:


ഇടുക്കി: 13 പശുക്കളെ നഷ്ടപ്പെട്ട തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കർഷകർക്ക് പശുക്കളെ നൽകുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുട്ടികളെ വിളിച്ചു സംസാരിക്കുകയും രണ്ടു പശുക്കളെ വാഗ്ദാനം ചെയ്യുകയും ചെയ്തു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും ഇന്ന് രാവിലെ കുട്ടികളെ കാണാനെത്തി 5 പശുക്കളെ വാങ്ങി നൽകുമെന്ന് അറിയിച്ചിരുന്നു. സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി സഹായങ്ങളാണ് കുട്ടിക്കർഷകർക്കായി എത്തിക്കൊണ്ടിരിക്കുന്നത്.

കുട്ടികൾക്ക് സഹായവുമായി നടൻ ജയറാം എത്തിയിരുന്നു. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാം കൂടുതല്‍ സഹായം എത്തും എന്നും കുട്ടികളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി, പൃഥ്വിരാജ് എന്നീ നടന്മാർ കുട്ടികൾക്ക് സഹായം നൽകുമെന്നാണ് റിപ്പോർട്ട്. ജയറാം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടി ഒരു ലക്ഷം, പൃഥ്വിരാജ് 2 ലക്ഷം കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തത്. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തത്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ക്ഷീര വകുപ്പ് മന്ത്രി ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related