കൊച്ചി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് കേന്ദ്ര അവഗണനക്കെതിരെയാണെന്നും അതിൽ കോൺഗ്രസിന് എന്താണ് നീരസമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേന്ദ്ര അവഗണനയെ ചോദ്യം ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നാട്ടിലെ പ്രതിപക്ഷം ഈ പരിപാടിയുമായി സഹകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്ന നിലയുണ്ടായി. ഈ പരിപാടിയിൽ പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏതുഭാഗമാണ് ഉള്ളതെന്ന് ഇന്നേവരെ പ്രതിപക്ഷത്തിന് ബഹുജനങ്ങളുടെ മുന്നിൽ പറയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ തങ്ങൾ കണ്ടത് തുടക്കം മുതൽ എല്ലായിടങ്ങളിലും ഈ ബഹിഷ്‌കരിച്ചവരുടെ വിവിധ തലങ്ങളിലുള്ള നേതാക്കൾ നവകേരള സദസ്സുമായി സഹകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ‘നവകേരള സദസ്സ്’ ഔദ്യോഗികമായി സമാപിച്ചു. നവംബർ 18 നാരംഭിച്ചു കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച സദസ്സ് ഇന്ന് എറണാകുളത്തെ തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലെ കൂടിച്ചേരലുകളോടെയാണ് അവസാനിച്ചത്.