ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു:കെ എസ്‍യു ജയിച്ചതിൻറെ പ്രതികാരമെന്ന് ആരോപണം


കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചു. കോളേജ് യൂണിയൻ കെ.എസ്.യു പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച ഓഫീസാണ് അക്രമികൾ അ​ഗ്നിക്കിരയാക്കിയത്.

ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്നലെ കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവച്ച് നശിപ്പിച്ചത് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണെന്നും കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.

കെ.എസ്. യു നേതാക്കൾ കസബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഇന്നു രാവിലെ 9 മുതൽ കെ.എസ്.യു യൂണിയൻ ഭാരവാഹികൾ ഏകദിനം ഉപവാസം നടത്തും.