നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഇന്ന് നാടിന് സമർപ്പിക്കും, ഉദ്ഘാടനം നിർവഹിക്കുക കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ്, ചെറുതോണി അണക്കെട്ട് എന്നിവ ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കുന്നതാണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസർകോട് താളിപ്പടപ്പ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് മൂന്നാറിൽ എത്തിച്ചേരുക. തുടർന്ന് മൂന്നാർ-ബോഡിമെട്ട് റോഡ്, ചെറുതോണി അണക്കെട്ട് എന്നിവ ഉദ്ഘാടനം ചെയ്യും.
കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ- ബോഡിമെട്ട് റോഡ് 42 കിലോമീറ്റർ വരെയാണ് നവീകരിച്ചിരിക്കുന്നത്. 382 രൂപ ചെലവിലാണ് റോഡ് നവീകരണം. അതേസമയം, 20 കോടി രൂപ ചെലവിലാണ് ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 40 കിലോമീറ്റർ ഉയരത്തിൽ 3 സ്പാനുകളിലായി നിർമ്മിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇന്ന് വണ്ടിപ്പെരിയാർ പാലത്തിന്റെ ഉദ്ഘാടനവും നടക്കുന്നതാണ്.