ഇടുക്കിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ | idukki, hartal, Kerala, Latest News, News


ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. ജനുവരി 9 ചൊവ്വാഴ്ചയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് എല്‍ഡിഎഫ് പ്രതിഷേധം. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വെക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

അതേസമയം, ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പുവെയ്ക്കാത്ത ഗവര്‍ണര്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എം.എം മണി രംഗത്തെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന പരിപാടിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.