ബിജെപി പ്രവര്‍ത്തകരുടെ യോഗം, പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിട്ട് പ്രൊഫ ടി.ജെ ജോസഫ്


കൊച്ചി : കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി പരിപാടിയില്‍ നരേന്ദ്ര മോദിക്കൊപ്പം പ്രൊഫ. ടി.ജെ ജോസഫും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.

പ്രൊഫസര്‍ ടി.ജെ ജോസഫ് ത/യ്യാറാക്കിയ ചോദ്യ പേപ്പറില്‍ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്. 13 വര്‍ഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ അറസ്റ്റിലായത്. മറ്റ് പ്രതികള്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

പ്രവര്‍ത്തകരുടെ യോഗത്തില്‍ മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ മോദി വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. നിങ്ങളാണ് പാര്‍ട്ടിയുടെ ജീവനാഡിയെന്ന് പ്രവര്‍ത്തകരെ മോദി ഓര്‍മ്മിപ്പിച്ചു. ബൂത്തുകള്‍ നേടിയാല്‍ സംസ്ഥാനം നേടാന്‍ കഴിയും. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവര്‍ത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.