ആലപ്പുഴ: പ്രസവം നിർത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരണപ്പെട്ടു. പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിത- ശിശു ആശുപത്രിയിലാണ് യുവതിയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ഗുരുതരാവസ്ഥയിലായതോടെ ആശയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്.
read also: കാട്ടുപോത്ത് ആക്രമണം: കക്കയം ഡാമിലെത്തിയ വിനോദസഞ്ചാരികൾക്ക് പരിക്ക്
പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗല്‍ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. ചികിത്സാ പിഴവാണ് മരണത്തിന് കാരണമായത് എന്നാണ് ആരോപണം.