കാട്ടുപോത്ത് ആക്രമണം: കക്കയം ഡാമിലെത്തിയ വിനോദസഞ്ചാരികൾക്ക് പരിക്ക്



കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തെ തുടർന്ന് വിനോദസഞ്ചാരികൾക്ക് പരിക്ക്. കക്കയം ഡാം കാണാനെത്തിയ വിനോദസഞ്ചാരികളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ഡാമിന് സമീപം നിന്നിരുന്ന അമ്മയെയും നാല് വയസുള്ള മകളെയുമാണ് കാട്ടുപോത്ത് ആക്രമിച്ചത്. എറണാകുളം സ്വദേശികളായ നീതു ഏലിയാസ്, മകൾ ആൻമരിയ എന്നിവർക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തെ തുടർന്ന് നീതുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. കക്കയം ഡാമിന് സമീപം നിൽക്കുമ്പോൾ ഇവരുടെയും സമീപത്തേക്ക് കാട്ടുപോത്ത് ഓടി വരികയും ആക്രമിക്കുകയുമായിരുന്നു. കൂടരഞ്ഞിയിലെ ബന്ധുവിന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയതാണ് ഇരുവരും.

Also Read: വ്യോമയാന വിപണിയിൽ ചടുല നീക്കവുമായി ആകാശ എയർ, പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ നൽകി