തിരുവനന്തപുരം: താന്‍ പോസ്റ്റ് ചെയ്ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചെന്ന് ശശി തരൂര്‍. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാല്‍ സിയാറാം എന്ന് എഴുതിയത് മനഃപൂര്‍വം. സ്വന്തം രീതിയില്‍ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തില്‍ പോകുമെന്ന് ശശി തരൂര്‍ ആവര്‍ത്തിച്ചു. ക്ഷേത്രത്തില്‍ പോകുന്നത് പ്രാര്‍ഥിക്കാനാണെന്നും രാഷ്ട്രീയത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാമനെ പ്രാര്‍ത്ഥിക്കുന്നവരെല്ലാം ബിജെപിയുമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ശശി തരൂരിനും ഡി.കെ ശിവകുമാറിനും എതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ആര്‍എസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.