ജാതീയ അധിക്ഷേപം നടത്തി: കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിനെതിരെ പരാതി നൽകി എംഎൽഎ പി വി ശ്രീനിജിൻ


കിറ്റക്‌സ് ഗ്രൂപ്പ് എംഡിയും ട്വന്റി 20 പ്രസിഡന്റുമായ സാബു എം ജേക്കബ് ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ. പൊതുവേദിയിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായാണ് കേസ്.

സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പുത്തൻകുരിശ് പോലീസിൽ നൽകിയ പരാതിയിൽ ശ്രീനിജിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

read also: ‘ഞാന്‍ വളര്‍ത്തിയ എല്ലാ മക്കളും ഒരു ഘട്ടത്തില്‍ എന്റെ മനസ് വേദനിപ്പിച്ചിട്ടുണ്ട്’: ഷക്കീല

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വ്യക്തിയാണെന്ന ബോധ്യത്തോട് കൂടി സാബു എം ജേക്കബ് ‘കാട്ടുമാക്കാൻ’, ‘പ്രത്യുല്പാദന ശേഷിയില്ലാത്തവൻ’, ‘മനുഷ്യനും മൃഗവുമല്ലാത്ത ജന്തു’ തുടങ്ങിയ തരത്തിലുള്ള നിരവധി ജാതീയവും വംശീയവുമായ അധിക്ഷേപപങ്ങള്‍ ചൊരിയുകയും അത് മൊബൈലിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തതായി ശ്രീനിജന്‍ പരാതിയില്‍ പറയുന്നു.